ഓര്‍മപെടുത്തല്‍-2 -ഭക്ഷണ മര്യാദകള്‍
Ω ഭക്ഷണത്തിന് മുന്‍പും ശേഷവും കൈകള്‍ വൃത്തിയായി കഴുകുക.
Ω ഒരുമിച്ചിരുന്ന് ഭക്ഷിക്കുക.
Ω ഭക്ഷണത്തിന്റെ ആദ്യത്തിലോ അവസാനത്തിലോ വെള്ളം കുടിക്കുക.
Ω ആതിഥേയന്‍ കഴിക്കാന്‍ വേണ്ടി നിര്‍ബന്‌ധിക്കുന്ന അവസ്ഥയുണ്ടാവരുത്,ആവശ്യമുള്ളത് മടി കൂടാതെ കഴിക്കണം.
Ω മറ്റുള്ളവര്‍ കഴിച്ച് തുടങ്ങിയതിനു ശേഷം ആതിഥേയന്‍ കഴിച്ചു തുടങ്ങുക,എല്ലാവരും അവസാനിപിച്ചതിനു ശേഷം അവസാനിപിക്കുക.
Ω കുറവും ആളുകള്‍ കൂടുതലുമാവുമ്പോള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കുറച്ചു ഭക്ഷിക്കുക.
Ω ഒന്നിച്ചിരുന്ന് ഭക്ഷിക്കുമ്പോള്‍ മറ്റുള്ളവര് കഴിക്കുന്നത് ശ്രദ്ധിച്ചിരിക്കരുത്.
Ω അടുത്തിരിക്കുന്ന വ്യക്തി കഴിച്ചുകോണ്ടിരിക്കുന്നതിനിടയിലൂടെ കൈനീട്ടി വിഭവങ്ങള്‍ എടുക്കരുത് അദ്ദേഹത്തോട് എടുത്തു തരാന്‍ ആവശ്യപെടുക.
Ω ഭക്ഷണം പാത്രത്തില്‍ ബാക്കിവെക്കരുത് ആവശ്യമുള്ളത് മാത്രം എടുത്തിട്ടു ഭക്ഷിക്കുക.
Ω വയര് മുഴുവന്‍ നിറയുന്നത് വരെ തിന്നരുത് -പകുതി ഭക്ഷണം, നാലില്‍ ഒന്ന് വെള്ളം,നാലില്‍ ഒന്ന് ഒഴിവ്.
Ω തീന്‍ മേശയില്‍ പോട്ടിച്ചിരിക്കുന്നതോ ദു:ഖിപ്പിക്കുന്നതോ ആയ സംസാരങ്ങള്‍ ഒഴിവാക്കുക.
Ω ഉള്ളത് കൊണ്ട് തൃപ്തിപെടുക, ഭക്ഷണത്തെ ബഹുമാനിക്കുക , ഒരിക്കലും കുറ്റം പറയരുത്.
Ω ഒന്നിച്ചിരുന്ന് ഭക്ഷണം കഴികുമ്പോള്‍ മറ്റുള്ളവരുടെ അനുവാദം കൂടാതെ എഴുന്നേല്‍കരുത്.
Ω ഭക്ഷണം ദുര്‍വ്യയം ചെയ്യരുത്.
Ω ഭക്ഷണം നല്‍കിയ വ്യക്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.
-------------------------------------------------------------------------------------------------
"ഭക്ഷണത്തിന് ആവശ്യമില്ലാത്തവനെ ക്ഷണിക്കുകയും ആവശ്യമുള്ളവന്‍ തഴയപെടുകയും
ചെയ്യുന്ന സദ്യ ഏറ്റവും മോശം."
9 comments:
"ഭക്ഷണത്തിന് ആവശ്യമില്ലാത്തവനെ ക്ഷണിക്കുകയും ആവശ്യമുള്ളവന്‍ തഴയപെടുകയും
ചെയ്യുന്ന സദ്യ ഏറ്റവും മോശം."
ഈ ഓര്‍മ്മപ്പെടുത്തല്‍ നല്ലതു തന്നെ ഈ തിരക്കിനിടയില്‍, മറന്നുപോവാതിരിക്കാന്‍.
നന്നായിരിക്കുന്നു. തുടരുക.
-സുല്‍
നല്ല ശീലങ്ങള്‍ പറഞ്ഞു തരാന്‍ മടിക്കരുത്.
"ഭക്ഷണത്തിന് ആവശ്യമില്ലാത്തവനെ ക്ഷണിക്കുകയും ആവശ്യമുള്ളവന്‍ തഴയപെടുകയും
ചെയ്യുന്ന സദ്യ ഏറ്റവും മോശം."
ഇതാണ്‍ ഏറ്റവും നന്നായത്.
:)
മറക്കേണ്ടവ ഓര്‍ത്തിരിക്കയും
ഓര്‍ക്കേണ്ടവ മറക്കുകയും ചെയ്യുന്ന ഈ കാലത്ത് ഓര്‍മ്മപ്പെടുത്തലുകള്‍ എപ്പോഴും നല്ലത് തന്നെയാണ്.
നന്ദി.
എല്ലാ ഭാവുകങ്ങളും.
നല്ല ശീലങ്ങള്‍ :)
ഇക്കാര്യങ്ങളൊന്നും പലരും ശ്രദ്ധിക്കാറില്ല ഈ ഓര്‍മപ്പെടുത്തല്‍ വളരെ നല്ലതാണ് തുടരുക..
ബ്ലോഗിലമ്മ കാക്കട്ടെ www.kosrakkolli.blogspot.com
ഭക്ഷിക്കാനാരംഭിക്കുന്നതിനു മുന്‍പ് ഭക്ഷണം തന്ന ദൈവത്തിനെ സ്തുതിക്കെണ്ടേ?
:)
അശ്രദ്ധകൊണ്ടോ കാഴ്ചക്കുറവ് കൊണ്ടോ ഭക്ഷണത്തില്‍ പെട്ടുപോയ മുടിപോലുള്ള വസ്തുക്കള്‍ പൊക്കിപ്പിടിച്ച് ഗ്രഹനാഥയെ അവഹേളിക്കരുത് എന്ന് കൂടി എഴുതാമായിരുന്നു..
Post a Comment