Saturday, January 12, 2008

ഓര്‍മപെടുത്തല്‍..

¤ പുഞ്ചിരി നിലനിര്‍ത്തുക. മുഖം ചുളിക്കുന്നത് ഒഴിവാക്കുക,മൃദുവായി സംസാരിക്കുക,ശബ്ദം ഉയര്‍ത്തി സംസാരിക്കരുത്.മൃദുവായി ചിരിക്കുക,അട്ടഹസിച്ച് ചിരിക്കരുത്.സംസാരിക്കുമ്പോള്‍ പൂര്‍ണ ശ്രദധനല്‍കുക,സംസാരിക്കുന്ന ആളിന്റെ മുഖത്തേക്ക് നോക്കുക,താങ്കള്‍ സംസാരിക്കുകയാണെങ്കില്‍ കേള്‍ക്കുന്ന ആളിന്റെ മുഖത്തേക്കും.

¤ സ്വന്തത്തെ കുറിച്ച് കുറച്ച് മാത്രമെ സംസാരിക്കവൂ.മറ്റുള്ളവരെ കുറിച്ച് മോശമായി സംസാരിക്കരുത് അത് പൂര്‍ണമായി ശരിയാണെങ്കില്‍ തന്നേയും, വിനോദത്തിന്‌ വേണ്ടിയായാലും ഒരാളെ അധിക്ഷേപിക്കരുത്.

¤ സ്വന്തം കാര്യത്തിന്‌ വേണ്ടി മാത്രം നടത്തുന്ന പ്രാര്‍ത്ഥന വ്യാജവും അര്ത്ഥശൂന്യവും ആണ്‌.

¤ പരിചയപേടുന്നവരെ അനുമോദിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജനങ്ങള്‍ എങ്ങനെ പെരുമാറണമെന്നാണോ നീ ആഗ്രഹിക്കുന്നത് അതേരീതിയില്‍ നീ അവരോട് പെരുമാറുക

¤ മരണത്തെ കുറിച്ച് ചിന്തിക്കുക, ജീവിക്കുമ്പോള്‍ ജീവിക്കുക. മരിക്കുന്നതിനു മുന്‍പ് മരിക്കാതിരിക്കുക.


¤ സമൂഹത്തിലെ ആലംഭഹീനരേയും അവശതയനുഭവിക്കുന്നവരേയും സഹായിക്കുക.

¤ അനാവശ്യ കളിതമാശകള്‍ ഒഴിവാക്കുക ,വ്യായാമം പതിവക്കുക.

¤ അല്പമെങ്കിലും വായിക്കുക ചിന്തിക്കാന്‍ സമയം കണ്ടേത്തുക

¤ മനുഷ്യനേയും പ്രകൃതിയിലെ ജീവനുള്ള,ഇല്ലാത്തവയേയും സ്നേഹിക്കുക അവയുടെ നിലനില്പിനും ഭദ്രതക്കും തകരാറകുന്ന പ്രവര്ത്തനങ്ങളില്‍ ഇടപെടാതിരിക്കുക.

¤ അര്‍ഹതപെടാത്ത യാതോന്നും ആഗ്രഹിക്കാതിരിക്കുക,ജോലി സത്യസന്തമായി ചെയ്യുക.

¤ ഓരോ സൂര്യന്‍ അസ്തമിക്കുമ്പോഴും മരണത്തിന്റെ ക്യുവില്‍ നാം മുന്നിലെത്തുന്നു എന്ന സത്യം മനസ്സിലാകുക ഒന്നും നാളേക്ക് ബാക്കിവെക്കാതിരികുക.

ഏതൊരുവന്റെ രണ്ടു ദിനങ്ങള്‍ തുല്യാമാണോ അവന്‍ നഷ്ട്പെട്ടവനത്രെ..(മുഹമ്മദ് നബി (സ))

6 comments:

Shaf January 12, 2008 12:21 AM  

ഏതൊരുവന്റെ രണ്ടു ദിനങ്ങള്‍ തുല്യാമാണോ അവന്‍ നഷ്ട്പെട്ടവനത്രെ..(മുഹമ്മദ് നബി (സ))

ഓര്‍മപെടുത്തല്‍.."

അഗ്രജന്‍ January 16, 2008 5:41 AM  

ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി ഷാഫേ...

“മരണത്തെ കുറിച്ച് ചിന്തിക്കുക, ജീവിക്കുമ്പോള്‍ ജീവിക്കുക. മരിക്കുന്നതിനു മുന്‍പ് മരിക്കാതിരിക്കുക“

അക്ഷരതെറ്റുകള്‍ ശരിയാക്കാന്‍ മറക്കേണ്ട...

അതുപോലെ ഈ വേഡ് വെരിയുടെ ആവശ്യമുണ്ടോ...!

ജാബു | Jabu January 16, 2008 2:57 PM  

ഷാഫ്‌.....

ഞാനിതു വയിക്കുന്നത്‌ രാവിലെ 7.30.....

ഇന്നത്തെ എന്റെ ദിവസത്തിനു നല്ല ഒരു തുടക്കം തന്നതിന്‌ പ്രത്ത്യേക നന്ദി....ഇനിയും എഴുതുക.....:)

ashraf,  January 19, 2008 12:54 AM  

aa nice 'ORMAPEDUTHAL' shaf

keep on writing

regards

ashraf kodakadan

കുറ്റ്യാടിക്കാരന്‍ February 25, 2008 4:02 AM  

ഇത്‌ മുഴുവനും പാലിക്കണമെന്നു തന്നെയാണ്‌ ആഗ്രഹം... കഴിവിണ്റ്റെ പരമാവധി ശ്രമിക്കട്ടെ...
വളരെ നല്ല പോസ്റ്റ്‌... നന്ദി...

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP