ഓര്‍മപെടുത്തല്‍-മൂന്ന് [ girls special ]
#. വ്യക്തിത്വം കാത്ത് സൂക്ഷിക്കുക: നല്ല വ്യക്തിത്വമാണ് സൗന്ദര്യം..ആഘോഷങ്ങളിലും പോതു സ്ഥലങ്ങളിലും മാന്യത പുലര്ത്തുന്ന വേഷവും പെരുമാറ്റവും സ്വീകരിക്കുക.ആവശ്യമില്ലാത്ത സംസാരങ്ങള്‍ ഒഴിവാക്കുക.
#. കൃത്യനിഷ്ഠ പാലിക്കുക: കൃത്യനിഷ്ഠ ജീവിതത്തിന്റെ ഭാഗമാക്കുക.ഓരോ കാര്യവും സമയബന്ധിതമായി ചെയ്തുതീര്ക്കുക.ഒന്നും നാളേക്ക് മാറ്റിവെക്കാതിരിക്കുക.നല്ലോരു ഭാഗം ദൈവാരാധനക്ക് വേണ്ടി ചിലവഴിക്കുക.
#. നല്ല സൗഹൃദങ്ങളുണ്ടാക്കുക: വിലമതിക്കാനാകാത്ത സമ്പത്താണ് നല്ല സുഹൃത്തുക്കള്‍.ചിന്താശൂന്യരും അലസരും സ്വാര്ത്ഥരുമായവരെ ഒഴിവാക്കുക.ദുഖവും സന്തോഷവും അവരോടൊപ്പം പങ്കുവെക്കുക.അവരുടെ ദുഖങ്ങളില്‍ പങ്കുചേരുക.
#. യാത്രകളില് ശ്രദ്ധിക്കുക: ജീവിത സാഹചര്യങ്ങളില്‍ അന്യരോടോപ്പം ഒറ്റാക്കാവാതിരിക്കുക.സഹയാത്രികരായി ഏറ്റവും അടുത്ത ബന്‌ധുക്കളെ തിരഞ്ഞെടുക്കുക
(അന്യ സ്ത്രീ പുരുഷ സംഗമത്തില്‍ പിശാചവതരിക്കും-മുഹമ്മദ് നബി (സ))
#. ടെലിവിഷന്‍/സിനിമ ഭ്രമം ഒഴിവാക്കുക: സമൂഹം നേരിടുന്ന വെല്ലുവിളിയാണിത്, സിനിമകള്‍ക്കും താരങ്ങള്‍ക്കും പിന്നാലെ ആരാധനയോടെ പോകാതിരിക്കുക.തിരശ്ശീലക്കു പിന്നില്‍ നാട്യമെന്ന വസ്തുതയെ തിരിച്ചറിയുക.ജീവിതത്തിന് ഒരു നേട്ടമുണ്ടാക്കാത്തവയെ പാടെ ഒഴിവാക്കുക.നല്ല കാര്യങ്ങള്‍ക്കു വേണ്ടി മാത്രം ഉപയോഗപെടുത്തുക.
#. ഫാഷന്‍ ഭ്രമം ഒഴിവാക്കുക: മാറി മാറി വരുന്ന ഫാഷനുകള്‍ക്ക് പിറകെ പോകുന്നത് അപകട മാണെന്ന് മനസ്സിലാക്കുക.വസ്ത്രം വ്യക്തിത്വത്തിന്റെ ഭാഗമാണ്. 'മോശം' എന്ന് മറ്റുള്ളവര്‍ പറയാന്‍ ഇടയാകരുത്.വല്ലവരും നിങ്ങളെ തെറ്റിധരിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നിങ്ങളെ തന്നെ ആയിരിക്കും.
#. ഫോണ്‍ കോളുകള്‍ സൂക്ഷിക്കുക: ഫോണ്‍ ആവശ്യ വസ്തുവാണ്,കിന്നാരങ്ങള്‍ ഒഴിവാക്കുക.റോങ്ങ് നമ്പറുകള്‍ക്ക് പിറകെ പോകാതിരിക്കുക.അപരിചിതരാണെങ്കില്‍ ഹ്രസ്സ്വമായും പക്വതയോടുകൂടിയും മറുപടി പറയുക.അവര്‍ നിങ്ങളെ പുകഴ്ത്തി പറയുന്നുവെങ്കില്‍ സൂക്ഷിക്കുക.വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാതിരിക്കുക.
#. വിദ്യസമ്പന്നയാകുക: അറിവ് നേടാന്‍ കഴിയുന്നതിനപ്പുറം നേടാന്‍ ശ്രമിക്കുക.സമൂഹത്തിന്റേയും സൗഹൃദങ്ങളിലേയും ചതിക്കുഴികളേയും കാപട്യങ്ങളേയും കരുതിയിരിക്കുക.കാമ്പസിലും മറ്റും ആണ്‍കുട്ടികളോടോപ്പം തനിച്ചാവാതിരിക്കുക.സംഭവങ്ങളില്‍ നിന്ന് പാഠം ഉള്‍കൊള്ളുക.
#. വായന ശീലമാക്കുക: ദിനപത്രങ്ങള്‍ നിര്‍ബന്‌ധമായി വായിക്കുക.വായന ദിനചര്യകളുടെ ഭാഗമാക്കുക.വായന ജീവിത പ്രതിസന്‌ധികളെ തരണം ചെയ്യാന്‍ സഹായിക്കും.വായിച്ചത് ചിന്തിക്കുകയും നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ പകര്ത്തുകയും ചെയ്യുക.
#. ശുഭാപ്തി വിശ്വാസം മുറുകെ പിടിക്കുക: പ്രതിസന്‌ധികളില്‍ പതറാതിരിക്കുക
19 comments:
വിലമതിക്കാനാകാത്ത സമ്പത്താണ് നല്ല സുഹൃത്തുക്കള്‍.ചിന്താശൂന്യരും അലസരും സ്വാര്ത്ഥരുമായവരെ ഒഴിവാക്കുക.ദുഖവും സന്തോഷവും അവരോടൊപ്പം പങ്കുവെക്കുക.അവരുടെ ദുഖങ്ങളില്‍ പങ്കുചേരുക.
:)-
ഇതാര്‍ക്ക് സമര്‍പ്പിച്ചാലും ഒന്നാമത്തേതൊഴികെ ബാക്കിയെല്ലാം എല്ലാവര്‍ക്കും നല്ലതാണ്.
ആദ്യത്തേതിനെന്താ പ്രശ്നം??
എനിക്കും മനസിലായില്ല ശ്രീഷാന്ത്..
എന്തെങ്കിലും കാണുമായിരിക്കാം ..പ്രിയാജി പറഞു തന്നാല്‍ അറിയാമായിരുന്നു,
ഓര്‍മ്മപ്പെടുത്തലുകള്‍ നന്നായിരിക്കുന്നു.
വ്യക്തിത്വവും സൌന്ദര്യവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന ഒരു കാഴ്ചപ്പാട് , നല്ല വ്യക്തിത്വമാണ് സൌന്ദര്യം എന്ന ഉപയോഗത്തിലൂടെ ബലപ്പെടുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഒരാളുടെ വ്യക്തിത്വംമനസ്സില്‍ പതിയുന്നത് അയാളുടെ സൌന്ദര്യത്തിലൂടെയാണെങ്കിലും, ഇത് അതേ രൂപത്തില്‍ നമ്മുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും സ്വാധീനം ഉണ്ടാക്കിയ ഒരു വ്യക്തിയുമായിയി താദാത്മ്യപ്പെടുത്തിയായിരിക്കും. ഇത് പലപ്പോഴും വ്യക്തിത്വത്തെ തെറ്റായി മനസ്സിലാക്കാന്‍ നിര്‍ബന്ധിക്കുന്നു. ‘അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ‘ എന്ന് പണ്ടുള്ളവര്‍ പറയും.
-സുല്‍
ആവശ്യമില്ലാത്ത സംസാരങ്ങള്‍ ഒഴിവാക്കുക എന്നതായിരിക്കും സ്ത്രീകളുേ പ്രശ്നം . ഞാന്‍ ആവശ്യമില്ലാതെ സംസാരിച്ചു എന്നു തോന്നിയെങ്കില്‍ ക്ഷമീീ
Article hasbeen kept the standard until 'samarpanam'
in between discussions of serious matters like this, we have to avoid this simple things...(samarpanam)
ashraf kodakadan
ഷഫ്,, ഇതെന്താ girlsഇന് സ്പെഷലായി സമര്‍പ്പിച്ചത്?
നല്ല ഓര്‍മ്മപ്പെടുത്തല്‍... :)
നന്നായിരിക്കുന്നു..... ആശംസകള്‍
തികച്ചും ഉചിതമായതാണ് ഈ ഓര്‍മ്മപ്പെടുത്തല്‍.
പത്തു പ്രാവശ്യം വായിച്ചാല്‍ ഒന്നെങ്കിലും മനസ്സില്‍ കൊണ്ടെങ്കിലോ..?
hellooooooooo
Shaf Said: "നല്ലോരു ഭാഗം ദൈവാരാധനക്ക് വേണ്ടി ചിലവഴിക്കുക"
ജീവിതം വളരെ നൈമിഷികമാണ്. ഒരു ശരാശരി ഇന്ത്യക്കാരന്റെ ആയുസ്സ് 45 വയസ്സാണ് എന്നു വിവക്ഷിക്കുന്നു ആരോഗ്യ സംഘടന. ഇതില്‍ പകുതി സമയം രാത്രിയും പകുതി സമ്യം പകലും. അതായത് എന്തങ്കിലും ക്രിയേറ്റീവ ചെയ്യാന്‍ കിട്ടുന്ന സമയം 20 വര്‍ഷം മാത്രം. അതില്‍ 20 വയസ്സുവരെ പഠിക്കാന്‍ എടുക്കും. അതയത് ക്രിയേറ്റീവ ചെയ്യാന്‍ കിട്ടുന്ന 20 വര്‍ഷത്തില്‍ 10 വര്‍സം പഠിക്കാന്‍ പോകും. പിന്നെ ഉള്ളത് 10 വര്‍ഷം. വര്‍ഷത്തില്‍ 150 ദിവസത്തോളം ഹര്‍ത്താലും ഹോളിഡേയ്‌സും, ഉല്‍സവങ്ങളും. അപ്പോള്‍ ശേഷിച്ച 10 വര്‍ഷത്തില്‍ 4 വര്‍ഷവും ഒരു മാസവും അഘോഷത്തിനായ് പോകും. പിന്നെ ഉള്ളത് 5 വര്‍ഷവും 11 മാസവും. അതില്‍ സംസാരിച്ചും ചാറ്റുചെയ്തും ബ്ലോഗു ചെയ്തും വിശ്രമിച്ചും ദിവസം 6 മണിക്കൂര്‍ വെറുതേ പോകും. അങ്ങനെ ആകുമ്പോള്‍ ഏതാണ്ട് ഒന്നര വര്‍ഷം അതു പോകും. പിന്നെ കിട്ടുന്നത് നലുവര്‍ഷവും അഞ്ച് മാസവും. ഇതാണ് ഒരു ശരാശരി ഇന്ത്യക്കാരന് ഒരു മനുഷ്യ ജന്മത്തില്‍ ക്രിയേറ്റീവായ് എന്തങ്കിലും ചെയ്യാന്‍ കിട്ടുന്ന സമയം. ഷാഫ്, ഇനി ഇതിന്റെ നല്ലൊരുഭാഗം ദൈവ്വാരാധനക്കു വേണ്ടി ചിലവഴിക്കാന്‍ പറഞ്ഞാല്‍ പിന്നെ എത്ര സമയം കിട്ടും ക്രിയേറ്റീവായ് എന്തങ്കിലും ചെയ്യാന്‍? ദൈവ്വത്തില്‍ വശ്വസിക്കുന്നതിലും ആരാധിക്കുന്നതിലും എന്താണുള്ളത്? പ്രവര്‍ത്തി അല്ലങ്കില്‍ ക്രിയ അതല്ലേ പ്രധാനം. ദിവസം മുഴുവന്‍ ക്യഷ്‌ണനെയോ ക്യസ്തുവിനെയോ അള്ളാവിനെയോ ആരാധിച്ചിട്ട് വാളെടുത്ത് ഒരുത്തനെ വെട്ടികൊല്ലുന്നതില്‍ എന്തര്‍ത്ഥം. മറിച്ച് ഈശ്വരനില്‍ വിശ്വസിച്ചില്ലങ്കിലും ആരാധിച്ചില്ലങ്കിലും വിശക്കുന്നവന് ഒരു നേരത്തെ ആഹാരം നല്‍കിയാല്‍ അതല്ലേ ഏറ്റവും ശ്രേഷ്‌ഠമായ ദൈവ്വാരാധന?
പ്രശാന്ത്,
ഒരു രസകരമായ കണക്കാണത്,,ബാക്കി വരുന്നത് 5 വര്‍ഷവും 11 മാസവും അല്ലെ..? ഇതില്‍ അസുഖം വന്നുകിടപ്പിലാകുന്നതും കല്ല്യാണങ്ങും മറ്റുചടങ്ങുകള്‍,യാത്രകളും അങ്ങിനെ വിട്ടുപോയതെല്ലാം ഉള്‍പെടുത്തിയാല്‍ അതിശയോക്തിക്കപ്പുറം വലിയ യാതാര്‍ത്ഥ്യം ഉള്ളാതായി കാണില്ല..!
പിന്നെ എന്റെ അഭിപ്രായത്തില്‍ ആരധന എന്നുപറയുന്നത് ഭജന ഇരിക്കുന്നതോ,മറ്റുആരാധനയലങ്ങളില്‍ പോയി ചെയ്യുന്നത് മാത്രമല്ല, പാവപ്പെട്ടവരെ സഹായിക്കുന്നതും വിശക്ക്കുന്നവന് അന്നംകൊടുക്കുന്നതും വഴിവെട്ടുന്നതും എല്ലാ വരും, വിശാലമായ ഒരു അര്‍ത്ഥത്തിലാണത് പ്രയോഗിച്ചത്..
പിന്നെ ‘ദൈവമെന്ന‘ വസ്തുതയാണ് പ്രശനമെങ്കില്‍ ഞാന്‍ ഒന്നും പറഞില്ല..:)
പ്രശാന്ത് , നന്ദി
ഷഫി
കമന്റ് വായിക്കാതെ ആണ് മറുപടി തന്നത് എന്ന് തോന്നുന്നു. 5 വര്‍ഷവും 11 മാസവും കിട്ടുമന്നല്ല നലുവര്‍ഷവും അഞ്ച് മാസവും എന്നാണ് ഞാന്‍ പറഞ്ഞത്. അതിശയോക്തി എന്നോ യാഥാര്‍ത്യം എന്നോ ഞാന്‍ വാദിക്കുന്നില്ല. അസുഖം ബാധിച്ചുകിടക്കുന്നതും, കല്യാണത്തിനു പോകുന്നതുമൊക്കെ ഹോളിഡേയ്‌സിലും, ആഘോഷങ്ങള്‍ക്കും ഒക്കയായി നീക്കിവച്ചകണക്കില്‍ ഇണ്ട് ഷഫി. പിന്നെ യാത്ര, മറ്റ് കാര്യങ്ങള്‍ ഇവയൊക്കെ കൂടി ചേര്‍ത്താണ് ദിവസത്തില്‍ 6 മണികൂര്‍ എന്ന കണക്ക്.
ദിവസം ആറുമണിക്കൂര്‍ തന്നെ എന്തങ്കിലും ക്രിയേറ്റീവായ് ചെയ്യാന്‍ ഉപയോഗിക്കുന്നു എന്ന് ഞാന്‍ കരുതുന്നില്ല. ഓഫീസില്‍ നമ്മുടെ വര്‍ക്കിംങ് ടൈം 8 മണികൂര്‍ ആണ്, അതില്‍ രണ്ട് മണിക്കൂര്‍ ലഞ്ച് ബ്രേക്കും ടീബ്രേക്കും ആണ്. അതില്‍ എത്ര സമയം നമ്മള്‍ ജോലിചെയ്യുന്നു? ഒരോ ദിവസത്തെയും ഔട്ട് പുട്ട് ഒന്നു പരിശോധിച്ച് നോക്കൂ അപ്പോള്‍ മനസ്സിലാകും നമ്മുടെ ക്രിയേറ്റിവിറ്റി. ഇനി, ഓഫീസില്‍ മാത്രമേ ക്രിയേറ്റിവിറ്റി ഉള്ളൂ എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ദിവസത്തിന്റെ ഭൂരിഭാഗം അവിടെ ചിലവഴിക്കുന്നതുകൊണ്ട് ഉദാഹരണമായി പറഞ്ഞൂ എന്നുമാത്രം. വീട്ടില്‍ ഇരുന്ന് കെട്ടിയോനും കുട്ടിയോള്‍ക്കും വച്ചുവിളമ്പുന്ന ജനസംഖ്യയുടെ പകുതിയിലധികം വരുന്ന വനിതകള്‍ ക്രിയേറ്റീവായ ഒന്നും ചെയ്യുന്നില്ല എന്നൊന്നും ഇതിന് അര്‍ത്ഥമില്ല.
ദൈവ്വാരാധന എന്നതിന് ഒരു അര്‍ത്ഥമുണ്ട്. വഴിവെട്ടുന്നതും, വിശക്കുന്നവന് ഒരുനേരം അന്നംകൊടുക്കുന്നതും, വീടില്ലാത്തവന് ഒരു വീട് വച്ചുകൊടുക്കുന്നതും ഒന്നും ആ നിര്‍വ്വചനത്തിന്റെ പരിധിയില്‍ വരുന്നില്ല. ഷഫി അങ്ങനെ വിശാലമായ ഒരു അര്‍ത്ഥത്തിലാണത് ദൈവ്വാരാധന എന്ന പദം പ്രയോഗിച്ചതങ്കില്‍, താങ്കളുടെ ആരാധന എന്ന ക്രിയയുടെ നിര്‍വ്വചനംകൂടി ബ്ലോഗില്‍ ചേര്‍ക്കേണ്ടതുണ്ട്. ഇല്ലങ്കില്‍ താങ്കളുടെ ഓര്‍മ്മപ്പെടുത്തലിലെ സൂക്തങ്ങള്‍ അതേപടി പാലിച്ചേക്കാം എന്ന് ആരങ്കിലും കരുതിയാല്‍ അവരുടെ ഗതി ചിലപ്പോള്‍ "ചിന്താവിഷ്ടായ ശ്യാമളയിലെ ശ്രീനിവാസനെ" പോലെ ആയിപോയി എന്നു വരും.
"ചൂണ്ടുപലകള്‍ക്ക് വഴി കാട്ടികൊടുക്കാനെ കഴിയൂ, സഞ്ചരിക്കാനാവില്ല" എന്ന് ലിയോ ടോള്‍സ്‌റ്റോയി പറഞ്ഞിട്ടുണ്ട്. "നമുക്ക് ആരയും നന്നാക്കാന്‍ കഴിയില്ല. കാരണം നമ്മള്‍ നന്നല്ല. നമ്മള്‍ സ്വയം നന്നാവുക അപ്പോള്‍ മറ്റുള്ളവര്‍ താനെ നന്നായിക്കോളും" എന്നതാണ് എന്റെ ചിന്താഗതി.
പ്രശാന്ത്,
ഇതങ്ങ് ഒരു തവണ വായിച്ചാല്‍ എല്ലാവരും അങ്ങ് ചുമ്മാ നന്നായിക്കോളും എന്ന ഒരു അര്‍ത്ഥത്തിലല്ല ഇതെല്ലാം പോസ്റ്റിയത്,പലപ്പോഴായി വായിച്ചതില്‍നുന്നും പ്രശന്തിനെപൊലെ ഗൌരവകരമായ ചിന്തയുള്ള സുഹൃദ് ബന്ധങ്ങളില്‍ നിന്നെല്ലം കിട്ടിയ ചില നല്ല കാര്യങ്ങള്‍ ഒന്നോര്‍മപെടുത്തുന്നു എന്നെ ഉള്ളൂ..
പിന്നെ ടോള്‍സ്റ്റോയിയുടെ നല്ല വാചകം ഇതിനു മുന്‍പ് കേട്ടിട്ടുണ്ടായിരുന്നില്ല.. നന്ദി
പ്രശാന്ത് said
>>ദൈവ്വാരാധന എന്നതിന് ഒരു അര്‍ത്ഥമുണ്ട്. വഴിവെട്ടുന്നതും, വിശക്കുന്നവന് ഒരുനേരം അന്നംകൊടുക്കുന്നതും, വീടില്ലാത്തവന് ഒരു വീട് വച്ചുകൊടുക്കുന്നതും ഒന്നും ആ നിര്‍വ്വചനത്തിന്റെ പരിധിയില്‍ വരുന്നില്ല <<
ഇത് ശരിയായി പഠിക്കാത്തത് കൊണ്ടുള്ള ചിന്തമാത്രമാണെന്ന് പറയാതെ വയ്യ.പ്രശാന്ത് മനസ്സിലാക്കി വെച്ചിരിക്കുന്ന നിര്‍വചനം ഒരിക്കലും ശരിയല്ല
തന്റെ സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നതും, തന്റെ ഇണയുടെ വായില്‍ ഭക്ഷണം തന്റെ കൈകൊണ്ട് വെച്ച് കൊടുക്കുന്നതും, കുടുംബത്തിനു വേണ്ടി വിയര്‍പ്പൊഴുക്കി ജോലി ചെയ്യുന്നതെല്ലാം ധര്‍മ്മത്തിന്റെ / ആരാധനയുടെ ഭാഗമായാണു കണക്കാക്കുന്നത് .
മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്ന രീതിയില്‍ വഴിയില്‍ ഉള്ള തടസ്സങ്ങള്‍ നീക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണ്. ദൈവാരാധനയുടെ അടിസ്ഥാനം വിശ്വാസത്തിലധിഷ്ടിതമാവുമ്പോള്‍ പിന്നെ കേവലം ചില ചടങ്ങുകളും കാട്ടിക്കൂട്ടലുകളും മാത്രമല്ല ദൈവാരാധന എന്ന് മനസ്സിലാക്കണമല്ലോ
ആശംസകള്‍
ബഷീര്‍,
ധര്‍മ്മം, കര്‍മ്മം, ആരാധന, മതം,സ്‌നേഹം, സാഹോദര്യം ഇവയോരോന്നും വ്യത്യസ്‌തമാണ്. ധര്‍മ്മം ഒരിക്കലും കര്‍മ്മമോ കര്‍മ്മം ഒരിക്കലും ധര്‍മ്മമോ, ധര്‍മ്മം ആരാധനയോ ആകുന്നില്ല. ധര്‍മ്മം ധര്‍മ്മവും, കര്‍മ്മം കര്‍മ്മവും, ആരാധന ആരാധനയുമാണ്. ആരാധന എന്നതിന് പൂജിക്കുക എന്നവിവക്ഷയാണുള്ളത്. ധര്‍മ്മവും കര്‍മ്മവും എല്ലാം പരസ്പരം ബന്ധപ്പെട്ടവയും. ദൈവ്വത്തിനായ് അര്‍ച്ചിക്കുന്നത് ദൈവ്വരാധന. അവനവനുവേണ്ടിയോ അപരനുവേണ്ടിയോ ചെയ്യുന്നത് എന്തോ അത് കര്‍മ്മം ആണ്. അത് രണ്ടുവിധവും. സത്കര്‍മ്മവും ദുഷ്:കര്‍മ്മവും. >>"തന്റെ സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നതും, തന്റെ ഇണയുടെ വായില്‍ ഭക്ഷണം തന്റെ കൈകൊണ്ട് വെച്ച് കൊടുക്കുന്നതും, കുടുംബത്തിനു വേണ്ടി വിയര്‍പ്പൊഴുക്കി ജോലി ചെയ്യുന്നതുമെല്ലാം"<< കര്‍മ്മം മാത്രമാണ്. ആത് ആരാധന ആകുന്നില്ല. ബഷീര്‍ ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു എന്നുപറയാതെ നിവര്‍ത്തിയില്ല. ഭക്തി, പ്രേമം, ആരാധന, കര്‍മ്മം, ധര്‍മ്മം, ഇവയെല്ലാം അടിസ്ഥാനപരമായി എന്താണന്ന് മനസ്സിലാക്കുക. ഞാന്‍ മനസ്സിലാക്കിയ ദൈവ്വാരാധനയുടെ അര്‍ത്ഥം തെറ്റ് ആണങ്കില്‍ 37:100-107 ഖുര്‍.ആന്‍: ഇതും ദൈവ്വാരാധന എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു.
ദൈവ്വാരാധന വിശ്വാസത്തിലാണോ അതോ അന്ധവിശ്വാസത്തിലാണോ? ഇതു ഇന്നും തര്‍ക്കവിഷയമാണ്. പലരും കാലങ്ങളായ് ചര്‍ച്ച ചെയ്യുന്ന വിഷയം. >>"മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്ന രീതിയില്‍ വഴിയില്‍ ഉള്ള തടസ്സങ്ങള്‍ നീക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണ്"<< ബഷീര്‍ പറയുന്ന ഈ വിശ്വാസം എന്താണ്? ദൈവ്വ വിശ്വാസമോ ആത്മവിശ്വാസമോ അതോ ദൈവ്വ പ്രീതിക്കുവേണ്ടിയോ അതോ ആത്മസംത്യപ്‌തിക്കുവേണ്ടിയോ?.
അന്യ സ്ത്രീ പുരുഷ സംഗമത്തില്‍ പിശാചവതരിക്കും-മുഹമ്മദ് നബി (സ). അല്‍ ഹമ്തുലില്ലാഹ്... നല്ലത് പറയാനും,നല്ലത് ചെയ്യാനും അള്ളാഹു നമുക്ക് തൌഫീക് ചെയ്യട്ടെ,അള്ളാഹു സീകരികട്ടെ അമീന്‍
Post a Comment