പ്രതിസന്ധിക്കാലത്ത്..
പ്രതിസന്ധികാലത്ത് സൂക്ഷിച്ചാല്‍ കൊള്ളാവുന്ന ചില നിര്‍ദേശങ്ങള്‍...
- ശമ്പള വര്‍ദ്ധനവിനും മറ്റു ആനുകൂല്യങ്ങള്‍ക്കും വേണ്ടി ഇപ്പോള്‍ ആവശ്യപെടാതിരിക്കുക.
- എന്തിനും ഏതിനും പരാതി പറയ്യുന്ന ശീലം ഒഴിവാക്കുക.
- ജോലി സഥലത്തെ പരദൂഷണം ഒഴിവാക്കുക.
- സ്ഥലം മാറ്റം, ജോലിയുടെ ഭാഗമായ യാത്രകള്‍ , ശമ്പളത്തിലുള്ള നേരിയ വെട്ടിക്കുറക്കലുകള്‍, സാധാരണയില്‍ കവിഞ്ഞ ജോലിഭാരം തുടങ്ങിയവ നിരസിക്കരുത്.(ഓര്‍ക്കുക ! നിങ്ങളെക്കാള്‍ കുറഞ്ഞ ശമ്പളത്തിന് ഇതൊക്കെ ചെയ്യാന്‍ തയ്യാറുള്ളവര്‍ പുറത്ത് കാത്തുനില്‍ക്കുന്നുണ്ട്.)
- സ്വന്തമായി ഒന്നും ചെയ്യാനില്ലെങ്കിലും മറ്റുള്ളവരെ സഹായിക്കുകയോ പുതിയ ആശയങ്ങള്‍ മുഖേന തൊഴിലുടമയുടെ വരുമാനം വര്‍ദ്ദിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക..
- ഇപ്പോള്‍ ജോലിമാറ്റത്തെ കുറിച്ച് ആലോചിക്കുകയോ അരുത്.അവസാനം വന്നവന്‍ ആദ്യം പുറത്ത് എന്നതാണ് മിക്ക കമ്പനികളുടേയും പ്രതിസന്ധികാലത്തെ രീതി.
ഈ സന്ദര്‍ഭത്തില്‍ ചെയ്യേണ്ടവ;
- അവരവരുടെ തൊഴിലില്‍ വ്യക്തവും മറ്റുള്ളവര്‍ക്ക് ബോധ്യപെടുന്നതുമായ ആത്മാര്‍ത്ഥത കാണിക്കുക.സമയ ബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കുക.
- ജോലിക്ക് കൃത്യമായി ഹാജറാകുക.
- പുതിയ കഴിവുകള്‍ വളര്‍ത്തിയെടുക്കുക, അതിനു വേണ്ട പരിശീലന ക്യാമ്പുകളില്‍ പaങ്കെടുക്കുക.
- കാര്യങ്ങള്‍ വ്യത്യസ്ത്ഥമായും ഫലപ്രദമായും ചെയ്യാന്‍ ശ്രമിക്കുക.
- ഉല്‍പാദന ക്ഷമത വര്‍ദ്ദിപിക്കുന്നതിന് ജോലി സഥലത്തെ സഹകരണം വര്‍ദ്ദിപ്പിക്കുക.
- കമ്പനിയുടെ ചിലവുകുറക്കുന്നതിനു സഹായിക്കുക. (വെള്ളം, പേപ്പര്‍ , വൈദ്യുതി,വാഹന ഉപയോഗങ്ങളില്‍ മിതത്വം എന്നിവ)
- തൊഴില്‍ സഥലത്തെ മേധാവികളെ അനുസരിക്കുക
- എപ്പോഴും ചിരിക്കുന്ന മുഖം കരുതിവെക്കുക.
സാമ്പത്തിക അച്ചടക്കം ശീലിക്കുക;
- ദൈനം ദിന ചിലവുകളെ ആവശ്യം , അത്യാവശ്യം , അനാവശ്യം എന്നു തരം തിരിച്ചു നിയന്ത്രിക്കുക.
- ഭാവിയിലേക്ക് പദ്ധതി തയ്യാറാക്കുക.അടുത്ത രണ്ടുവര്‍ഷത്തേക്ക് ജോലിയില്ലെങ്കിലും അത്യാവശ്യ ചിലവുകള്‍ക്കുള്ളത് കരുതിവെക്കുക.
- ബാങ്ക് ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം എന്നിവ തിരെ (അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴിച്ച്) ഒഴിവാക്കുക.
- വീടുപണി, വിവാഹം പോലുള്ളവക്ക് ഏറ്റവും മിതമായ രീതിയില്‍ മാത്രം ചിലവഴിക്കുക
- കുടുംബാഗങ്ങളെ ഇവിടേയും നാട്ടിലും പ്രതിസന്ധിയിടെ ആഴം ബോധ്യപെടുത്തുക.
- പ്രതിസന്ധിവരുമ്പോള്‍ മാത്രം സാമ്പത്തിക അച്ചടക്കത്തെ കുറിച്ച് ചിന്തിക്കുന്നവനല്ല ബുദ്ദിമാന്‍, ഐശ്യര്യത്തിന്റെ സന്ദര്‍ഭത്തില്‍ ദാരിദ്രത്തിനുവേണ്ടി കരുതിവെക്കുന്നവനാണ്.
as received ; santhwanam2009@gmail.com +97150 3584113
13 comments:
പ്രതിസന്ധിവരുമ്പോള്‍ മാത്രം സാമ്പത്തിക അച്ചടക്കത്തെ കുറീച്ച് ചിന്തിക്കുന്നവനല്ല ബിദ്ദിമാന്‍, ഐശ്യര്യത്തിന്റെ സന്ദര്‍ഭത്തില്‍ ദാരിദ്രത്തിനുവേണ്ടി കരുതിവെക്കുന്നവനാണ്.
സന്ദര്‍ഭത്തിനു യോജിച്ച പോസ്റ്റ്!
നന്നായി.
തികച്ചും ക്രിയാത്മകമായവ..
പലതും എന്നും ചെയ്യേണ്ടവ..
ലാളിത്യം തന്നെ ഐശ്വര്യം...
വളരെ ഉചിതമായ പോസ്റ്റ് ഷാഫ്.
പ്രതിസന്ധിവരുമ്പോള്‍ മാത്രം സാമ്പത്തിക അച്ചടക്കത്തെ കുറിച്ച് ചിന്തിക്കുന്നവനല്ല ബിദ്ധിമാന്‍, ഐശ്യര്യത്തിന്റെ സന്ദര്‍ഭത്തില്‍ ദാരിദ്രത്തിനുവേണ്ടി കരുതിവെക്കുന്നവനാണ്. വളരെ വളരെ അര്‍ത്ഥവത്തായ വരികള്‍. പണിഎടുക്കാതെ ശമ്പളം വാങ്ങുകയും പണി എടുക്കാന്‍ വേണ്ടി കിമ്പളം വാങ്ങുകയും ചെയ്യുന്നവരാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപം.
ഈ ഓര്‍മ്മപെടുത്തല്‍ നന്നായി, ആശംസകള്‍
കാലിക പ്രസക്തമായ പോസ്റ്റ്.
കുടുംബത്തിന്റെ പട്ടിണിയകറ്റാന്‍ അന്നം തേടി അന്യനാട്ടിലെത്തപ്പെടുന്ന പ്രവാസി പലപ്പോഴും ലക്ഷ്യബോധം മറന്നുപോകുമ്പൊള്‍,ഇത്തരത്തീലുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് എന്തുകൊണ്ടും പ്രസക്തിയേറുന്നു.
അവകാശങ്ങളെപ്പറ്റി മാത്രം
വാചാലമാവുകയും
ബാധ്യതകള്‍ വിസ്മരിക്കുകയും
ചെയ്യുന്ന നാമടക്കമുള്ള സമൂഹത്തിനോടുള്ള ഓര്‍മ്മപ്പെടുത്തലാണിത്.
-- മിന്നാമിനുങ്ങ്
ഷാഫ്, പോസ്റ്റില്‍ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കുന്നതോടൊപ്പം, ഒരു കാര്യം കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു. സാമ്പത്തിക പ്രതിസന്ധി എന്നത് വലിയകമ്പനികള്‍ മാത്രം വിചാരിച്ചാല്‍ മറികടക്കാന്‍ പറ്റിയ ഒന്നല്ല. നാം ജീവിക്കുന്ന സമൂഹത്തില്‍ നമുക്ക് ചെയ്യാനാവുന്ന പലതും ഉണ്ട്. പ്രതിസന്ധിയുള്ളതിനല്‍ ഒന്നും ചെലവാക്കുന്നില്ല എന്നു എല്ലാവരും ചിന്തിച്ചാല്‍ ഇന്‍ഡയറക്റ്റായി സാമ്പത്തിക മാന്ദ്യത്തെ കൂടുതല്‍ മോശമാക്കാന്‍ നമ്മളും ഒരു കൈ സഹായിക്കുകയാണ്!
ബൂലോകത്തില്‍ മൊത്തം പ്രതിഭാധനന്മാരാണല്ലൊ!?
നല്ല പോസ്റ്റനിയാ..
ഓടോ:ഇടക്കിടക്ക് സുനാമി, കത്രീന, തുടങ്ങിയ വാക്കുകള്‍ ദിവസേന മൂന്നു വട്ടം വീതം ഉരുവിടുക,
ലാളിത്യം താനെ വന്നോളും
ശ്രീ,ശിഹാബ്,പ്രശാന്ത്, മിന്നാമിനുങ്ങ് നന്ദി,,
അപ്പു,
നല്ല നിരീക്ഷണം...:)
പിന്നെ പ്രയാസി..
“ബൂലോകത്തില്‍ മൊത്തം പ്രതിഭാധനന്മാരാണല്ലൊ!?
നല്ല പോസ്റ്റനിയാ..“
നന്ദി,,
“ഓടോ:ഇടക്കിടക്ക് സുനാമി, കത്രീന, തുടങ്ങിയ വാക്കുകള്‍ ദിവസേന മൂന്നു വട്ടം വീതം ഉരുവിടുക,
ലാളിത്യം താനെ വന്നോളും“
എന്താകാര്യം..? ഒന്നും മനസ്സിലായില്ലല്ലോ ചേട്ടാ..?!!
off topic:
താങ്കള്‍ ചോദിച്ച ബ്ലോഗ് ടെമ്പ്ലേറ്റ് ഇവിടുന്ന് ഡൌണ്‍ലോഡാം.
കൂടുതല്‍ ടെമ്പ്ലേറ്റ്സ്
ഇവിടെയുണ്ട്.
ചുരുക്കത്തില്‍ നാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന സ്വഭാവം മാറ്റുക എന്ന് അല്ലേ?
അല്ലാ? കമ്പനിയുടെ സമയത്തില്‍ കമ്പനിയുടെ നെറ്റ് ഉപയോഗിച്ച് ബ്ലോഗുന്നത് വേണ്ട എന്നുവെക്കണോ?
ശാഫ്,
ഞാൻ ഈ പോസ്റ്റ് ഇപ്പോൾ മൂന്നാം തവണയാ വായിക്കുന്നത്. കമന്റ് എഴുതി പബ്ലിഷ് ചെയ്യുമ്പോൾ എന്തോ എറർ കാണിക്കുമായിരുന്നു. ഇപ്പോൾ ഒന്ന് കൂടി പരീക്ഷിക്കുന്നു.
നല്ല ലേഖനം . ആശംസകൾ
: ) ഇത്തവൺ വിജയിച്ചു
ഓ.ടോ :
എന്താണ് ദീർഘ മൌനത്തിൽ ?
അര്‍ത്ഥം കണ്ടെത്താന്‍ കഴിയാത്ത മൌനത്തിന്റെ വക്കിലാണ് ഞാന്‍,ഇടവേള ഒന്നും അല്ല ഈ മൌനം..!! ഏറെ ഇഷ്ടപെടുന്ന എഴുത്തും വായനയും കൈമോശം വന്നുതുടങ്ങി.ഉത്തരത്തിനായ് അന്വേഷിക്കൂമ്പോള്‍ “പ്രവസജീവിതത്തിനിടയില്‍ ” എന്ന വക്കിനകത്ത് ഒളിക്കാന്‍ ശ്രമിക്കുന്നു ഞാന്‍. എന്തോ ഒന്നും പറയാനാകുന്നില്ല , ഏറെ ഇഷ്ടപെടുന്നതുപോലും കൊണ്ട് നടക്കാനാകുന്നിലെങ്കില്‍...
സ്നേഹപൂര്‍വമായ ഈ ഓര്‍പെടുത്തിലുനു നന്ദി..
Post a Comment